Latest News

മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സഹായവലയം ശില്‍പശാല 18 ന്


കാസര്‍കോട് : ബുദ്ധിപരവും വളര്‍ച്ചാ സംബന്ധവുമായ വൈകല്യങ്ങള്‍ നേരിടുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി സഹായ വലയം ശില്‍പശാല ജൂണ്‍ 18 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മുതിര്‍ന്ന വ്യക്തികള്‍ക്ക് സംരക്ഷണത്തിനും തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കാനും നാഷണല്‍ ട്രസ്റ്റ് ആക്ട് സംവിധാന പ്രകാരം നിലവിലുള്ള രക്ഷിതാവ് എന്നത് പൗരാവകാശത്തിന്റെ പേരില്‍ ഒഴിവാക്കി ജനപ്രതിനിധി, നിയമവൈദ്യ മേഖലയിലുള്ള മറ്റു വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സഹായ വലയത്തിന്റെ ഉപദേശപ്രകാരം സ്വയം നിര്‍ണ്ണയാവകാശമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ സംബന്ധിക്കും.

സപ്പോര്‍ട്ടഡ് ഡിസിഷന്‍ മേക്കിംഗ് പ്രൊജക്ട് എന്ന പേരില്‍ സംസ്ഥാന സഹകരണവകുപ്പ് ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിസിക്കലി മെന്റലി ചാലഞ്ചഡ് പേര്‍സണ്‍സ് ആന്റ് പാരന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്യും. ശില്‍പശാല പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, കളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ചെയര്‍മാന്‍മാര്‍, ജില്ലാ തല വകുപ്പ് മേധാവികള്‍, സഹായ വലയ ഗ്രൂപ്പ് പ്രവര്‍ത്തകര്‍, ഗുണഭോക്താക്കള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പി വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍, മുഹമ്മദ് മുബാറക് ഹാജി, പി ബാലചന്ദ്രന്‍, സി രവീന്ദ്ര കുറുപ്പ്, പി മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ലത്തീഫ് സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.