കാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോലിലെ തിലോത്തമ(42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിലോത്തമയുടെ മരണം വിഷം അകത്ത് ചെന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ വിഷം കുടിച്ചതാണോ കുത്തിവെച്ചതാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. .
ഉദുമയിലെ ഹരിത ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
യുവതിയുടെ മൃതദേഹം വെളളിയാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും വിഷം കഴിച്ചാണോ വിഷം സിറിഞ്ചുപയോഗിച്ച് ശരീരത്തില്‍ കുത്തിവെച്ചാണോ മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. നേരത്തെ തിലോത്തമ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ നേഴ്‌സായി സേവനമനുഷ്ഠിച്ചതിനാല്‍ വിഷം സിറിഞ്ചിലൂടെ കുത്തിവെച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. യഥാര്‍ത്ഥ മരണകാരണം സ്ഥിരീകരിക്കുന്നതിനായി തിലോത്തമയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടെ രാസപരിശോധനാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ജൂണ്‍ 13ന് സന്ധ്യയോടെയാണ് തിലോത്തമയെ ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാററിയെങ്കിലും നിലഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്തുള്ള എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളിന്റെ ഉടമ അമ്പലത്തറ സ്വദേശി അനില്‍ സംഭവ ദിവസം തിലോത്തമയെ മര്‍ദ്ദിച്ചതായും അതിന് ശേഷം ഉദുമയിലെത്തിയ തിലോത്തമ മനംനൊന്തായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു തിലോത്തമ. ഏകമകള്‍ ഹരിത കൊല്ലത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയാണ്.
സ്ഥിരമായി ഉദുമയിലെത്താറുളള അനിലും തിലോത്തമയും തമ്മില്‍ അടുപ്പത്തിലായിരുന്നുവത്രെ. അനില്‍ അടുത്തനാളായി മറെറാരു യുവതിയുമായി പ്രണയത്തിലായിരുന്നതായും ഇതിനെ തിലോത്തമ എതിര്‍ത്തതുമയി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതെന്നും പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ഡ്രൈവിംഗ് സ്‌കൂളില്‍ വെച്ച് അനില്‍ യുവതിയെ അടിച്ചതെന്നാണ് വിവരം.
തിലോത്തമയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേ സമയം തിലോത്തമയുടെ മൃതദേഹത്തില്‍ അടിയേററ ലക്ഷണമൊന്നുമില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.
അതിനിടെ തിലോത്തമ താമസിച്ചിരുന്ന ഉദുമയിലെ വീട് ശനിയാഴ്ച ഉച്ചയോടെ ബേക്കല്‍ പോലീസ് പരയശോധന നടത്തുകയും അയല്‍വാസികളോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment