Latest News

വിദ്യാഭ്യാസ ഉന്നമനത്തിനു രക്ഷിതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: കീലത്ത് മുഹമ്മദ് മാസ്റ്റര്‍

പുത്തിഗെ: വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതിന് ധാര്‍മികതയിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രസ്താവിച്ചു. സംഘര്‍ഷ രഹിതമായ വിദ്യാലയങ്ങളും അധാര്‍മിക പ്രവണതകളില്‍ നിന്ന് മുക്തമായ വിദ്യാര്‍ത്ഥി സമൂഹവും വളര്‍ന്നു വരണമെങ്കില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമം അനിവാര്യമാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 7-ാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് പുത്തിഗെ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച രക്ഷാകര്‍തൃ സംഘമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ബാസ് സഖാഫി ചേരൂര്‍, സുലൈമാന്‍ ഹാജി സീതാംഗോളി, മുസ്ഥഫ സഖാഫി, ഉമര്‍ സഖാഫി കൊമ്പോട്, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി, ഹംസ സഖാഫി ഒലയമ്പാടി, മുഹ്‌യദ്ധീന്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.