2010 ഫെബ്രുവരി 1 നു രാവിലെയാണ് ചെമ്പരിക്ക-മംഗലാപുരം ഖാസിയും ഗോള ശാസ്ത്ര പണ്ഡിതനുമായ സി എം അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ലിനു സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് സി ബി ഐ ക്ക് കൈമാറുകയായിരുന്നു.
സി ബി ഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് സി ബി ഐ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ യുടെ ഉന്നതതല സംഘത്തെ കൊണ്ട് കേസ് പുനര്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ ദേളിയിലെ അഹമ്മദ് ഷാഫിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പിന്നീട് ഹര്‍ജിയില്‍ ഖാസികേസ് സംയുക്ത സമരസമിതി കക്ഷി ചേരുകയായിരുന്നു. എന്നാല്‍ ഹര്‍ജിയിന്‍മേല്‍ ഇതുവരെ ഒരു തീരുമാനവുമെടുക്കാത്ത സാഹചര്യത്തിലാണ് മെമ്മോ നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment