Latest News

കാസര്‍കോട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഉടന്‍ നടപടി: മുഖ്യമന്ത്രി


പെരിയ: കാസര്‍കോട്ട് ജില്ലയിലെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി(സീ-മെറ്റ്) നേഴ്‌സിംഗ് കോളേജിനു പെരിയ ആയമ്പാറയില്‍ ഒമ്പതു കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച കെട്ടിം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടും മെഡിക്കല്‍ കോളേജ് തുടങ്ങുന്നത്. സംസ്ഥാനത്ത് എല്ലാ ഭാഗത്തും വികസനം ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആരോഗ്യ മേഖലയില്‍ ചികിത്സാ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. എല്ലാവര്‍ക്കും ചികിത്സാ ഉറപ്പു വരുത്തേണ്ടതുണ്ട്. കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി ഡോ.പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ ഓരോ വര്‍ഷങ്ങളിലായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം എം പി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 

എം എല്‍എമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), പി.ബി.അബ്ദുല്‍റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ എ.ജാസ്മിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രാജന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നളിനി, കല്ല്യാണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ഡോ.മുഹമ്മദ് ആഷീല്‍, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ്.ഉഷ, അഡ്വ.സി.കെ.ശ്രീധരന്‍, ഗോവിന്ദന്‍ പളളികാപ്പില്‍, പി.ഗംഗാധരന്‍ നായര്‍, ജോര്‍ജ്ജ് പൈനാപ്പളളി, എ.വി.രാമകൃഷ്ണന്‍, എ.കുഞ്ഞിരാമന്‍ നായര്‍, സി.സുകുമാരന്‍, മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. സീ.മെറ്റ് ഡയറക്ടര്‍ പ്രോഫസര്‍ സലോമി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ എന്‍ എ ജോസഫൈന്‍ജാക്വിലിന്‍ മേരി നന്ദി പറഞ്ഞു.
ഏഴര ഏക്കര്‍ സ്ഥലത്തില്‍ മൂന്നു നില കെട്ടിടമാണ് കോളേജിനായി പണിതിട്ടുളളത്. 5303 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ലൈബ്രറി, ലാബോറട്ടറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.