Latest News

ക്ഷീരദിനം ആചരിച്ചു


കാസര്‍കോട്: ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടത്തിയ പരിപാടികള്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ പി .എസ്.മുഹമ്മദ് സഗീര്‍ ക്ഷീരദിന സന്ദേശം നല്‍കി. മില്‍മ ഡയറക്ടര്‍ കെ.എന്‍.സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്, അസി.ഡയറക്ടര്‍ കെ.ടി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, ക്ഷീരവികസന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് വൃക്ഷത്തൈ നടല്‍, വിവിധ വികസന പരിപാടികള്‍ക്ക് തുടക്കം കുറിക്കല്‍, പാലുല്‍പ്പന്നങ്ങളുടെ വിതരണം എന്നിവയും നടന്നു. ക്ഷീര കര്‍ഷകര്‍ക്കായി ചര്‍ച്ചാ ക്ലസ്സുകളും വിവിധ മത്സരങ്ങളും നടന്നു. ചടങ്ങില്‍ ജില്ലയിലെ ക്ഷീരസഹകരണ സംഘം പ്രതിനിധികളും ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.