കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വന്‍ കഞ്ചാവു വേട്ട. എന്‍.പി. ലോറിയില്‍ കടത്തുകയായിരുന്ന 77.500 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ കര്‍ണാടകയില്‍ നിന്നും കെ.എല്‍. 14 എന്‍ 2016 നമ്പര്‍ പുത്തന്‍ എയ്ച്ചര്‍ എന്‍.പി. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ചെര്‍ക്കള അതിര്‍ക്കുഴി റോഡില്‍ വെച്ച് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസ് കൈക്കാണിച്ച് നിര്‍ത്തിയപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ലോറിയില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നാലു ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 25,000 രൂപ, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, ആര്‍.സി. ബുക്ക് എന്നിവയും പിടികൂടിയിട്ടുണ്ട്. മധൂര്‍ ഷിറിബാഗിലു സ്വദേശികളായ അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ സലാം, ബോവിക്കാനം മുണ്ടക്കൈയിലെ ഗംഗാധരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അബ്ദുര്‍ റഹ്മാന്റെ ഉടസ്ഥയിലുള്ളതാണ് ലോറിയെന്ന് പോലീസ് പറഞ്ഞു. പോലീസിന് കഞ്ചാവു കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment