Latest News

പറക്കുംതളിക ഇല്ലെന്നു വാനനിരീക്ഷകര്‍

കണ്ണൂര്‍: പയ്യാമ്പലത്തെ ആകാശത്തു പറക്കുംതളിക കണ്ടെന്ന പ്രചാരണത്തില്‍ ഒരു കഴമ്പുമില്ലെന്നു വാനനിരീക്ഷകരും ശാസ്ത്രജ്ഞരും തറപ്പിച്ചു പറയുന്നു. പറക്കുംതളിക സാങ്കല്പിക വസ്തുമാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം.

ഇതുവരെ ശാസ്ത്രീയമായി പറക്കുംതളികയേക്കുറിച്ച് ഒരു കണെ്ടത്തലും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളില്‍ ആകാശത്ത് ഉല്‍ക്കകളുടെയും പ്രപഞ്ചത്തിലെ മറ്റു ഗോളങ്ങളുടെയും സഞ്ചാരം വ്യക്തമായി കാണാനാകും. ഇതിനെ പലപ്പോഴും പറക്കുംതളികകളായി വ്യാഖ്യാനിക്കുകയാണെന്നു പ്രമുഖ വാനനിരീക്ഷകനായ എം. ഗംഗാധരന്‍ മാസ്റ്ററും കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ പള്ളിയറ ശ്രീധരനും പറഞ്ഞു.

കഴിഞ്ഞ ദിവസം പകല്‍ സമയത്തു പയ്യാമ്പലത്തെത്തിയ ഒരു സൈനിക ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണില്‍ കടലിന്റെ ദൃശ്യം പകര്‍ത്തിയപ്പോള്‍ ഫോട്ടോയില്‍ പ്രത്യേക രീതിയിലുള്ള ഒരു വസ്തു കണ്ടെത്തിയതാണ്‌ ചര്‍ച്ചയ്ക്കിടയാക്കിയത്. നഗ്നനേത്രം കൊണ്ട് ആകാശവീഥിയില്‍ ഒന്നും കണ്ടില്ലെന്നും പിന്നീടു ഫോട്ടോ പരിശോധിക്കുമ്പോഴാണു വിചിത്രരീതിയിലുള്ള വസ്തു കണ്ടതെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഒരുപക്ഷേ മേഘപടലങ്ങളോ പൊടിപടലങ്ങളോ കാറ്റില്‍ പ്രത്യേക രീതിയില്‍ അന്തരീക്ഷ വായുവില്‍ തങ്ങിനിന്നതാകാം ഇതെന്നാണു വാനനിരീക്ഷകരുടെ വിലയിരുത്തല്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.