തുടക്കമായതിനാല്‍ ഇവരെല്ലാം രണ്ട് ഷെഡുകളിലായി പഠനം നടത്തി. ഈ വര്‍ഷം ഡിവിഷനുകളുടെ എണ്ണം ആറായി ഉയര്‍ന്നു. ഹൈസ്‌കൂളില്‍ മാത്രം 200ഓളം കുട്ടികളുണ്ട്. ഇവരെ ഇരുത്താനാണ് പി.ടി.എ. കമ്മിറ്റി ഇപ്പോള്‍ മൂന്നാമത്തെ ഓലമേഞ്ഞ ക്ലാസ്മുറിയും ഒരുക്കിയത്. ഇവിടെ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാന്‍ വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞവര്‍ഷം 58ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതില്‍ 20ലക്ഷം രൂപ സ്‌കൂളിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ഭരണാനുമതി ലഭിക്കാത്തിനാല്‍ കരാര്‍ നടപടികള്‍പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
കഴിഞ്ഞവര്‍ഷം നടന്ന ഉന്നതതല യോഗത്തില്‍ ഈ തുക മുഴുവനും ജില്ലാ പഞ്ചായത്തിന് കൈമാറാനും കെട്ടിടനിര്‍മാണത്തിന്റെ തുടര്‍ നടപടികള്‍ ജില്ലാ പഞ്ചായത്ത് നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ധാരണയും വിദ്യാഭ്യാസവകുപ്പ് കാറ്റില്‍പറത്തിയതോടെ ജില്ലാ പഞ്ചായത്തും നിസ്സഹായരായി. അതേസമയം ഹൈസ്‌കാളാക്കുമ്പോള്‍ ആറ് അധ്യാപക തസ്തികകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം രണ്ട് ഡിവിഷനുകള്‍കൂടി വര്‍ധിച്ചതോടെ പ്രധാനാധ്യാപകനടക്കം ഒമ്പത് പേര്‍ വേണമെങ്കിലും പുതിയ തസ്തികള്‍ അനുവദിച്ചിട്ടില്ല. നിലവില്‍ കണക്ക്, ഇംഗ്ലീഷ്, മലയാളം അധ്യാപകരുടെ കുറവുണ്ട്. തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ ഇവര്‍ക്കുപകരം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനും നിര്‍വാഹമില്ലാത്ത ഗതികേടുമുണ്ട്.
പി.ടി.എ. കമ്മിറ്റി പിരിവെടുത്ത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ബാര ഹൈസ്‌കൂളിലെ 200 ഓളം കുട്ടികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ പഠിക്കാന്‍ കഴിയൂവെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:
Post a Comment