ഉദുമ : ഒരു മാസക്കാലം നീണ്ടു നിന്ന കുടുംബശ്രീയുടെ 15-ാം വാര്‍ഷികാഘോഷ പരിപാടി സമാപിച്ചു. 2013 മെയ് 1 മുതല്‍ മുതല്‍ 30 വരെയാണ് അയല്‍ക്കൂട്ട തലത്തിലും എഡിഎസ് തലത്തിലും സിഡിഎസ് തലത്തിലും വാര്‍ഷികാഘോഷം സംഘടിപ്പിച്ചത്.
ആഘോഷ പരിപാടികള്‍ക്ക് മികവേകിക്കൊണ്ട് സിഡിഎസ് ഭരണസമിതി അംഗങ്ങളുടെ മണ്‍കുടം എന്ന നാടകം വേദിയില്‍ അരങ്ങേറി. വാര്‍ഷികാഘോഷത്തില്‍ ഏറ്റവും മികച്ച അയല്‍ക്കൂട്ടങ്ങളെയും എഡിഎസിനെയും ആദരിച്ചു. വാര്‍ഷികാഘോഷം ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീത ഗോവിന്ദന് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്, ആയിഷാബി, പ്രമീള, സുകുമാരി എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി എ.വി.സന്തോഷ്കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment