Latest News

മഹല്ലില്‍ ഒരു കൂട്ടം മരങ്ങളുമായി സുന്നീ മഹല്ല് ഫെഡറേഷന്‍


കാസര്‍കോട്: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലയിലെ എല്ലാ മഹല്ലുകളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. 'മഹല്ലില്‍ ഒരുകൂട്ടം മരങ്ങള്‍' എന്ന പേരിലാണ് പരിപാടി. 

വിവിധ മഹല്ലുകളിലേക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും തൈകള്‍ കൊണ്ടുപോയി. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. ജനറല്‍ സെക്രട്ടറി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.ഹമീദ് ഹാജി, കെ.കെ.അബ്ദുല്ല ഹാജി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കാപ്പില്‍ മുഹമ്മദ് പാഷ, സയ്യിദ് ഹാദി തങ്ങള്‍, ടി.പി. ഫൈസി, മൂസ ഹാജി ബന്തിയോട്, ബി.എസ്. ഇബ്രാഹിം, താജുദ്ദീന്‍ ചെമ്പിരിക്ക, ലത്തീഫ് ചെര്‍ക്കള, കെ. അബൂബക്കര്‍ അമ്പലത്തറ സംബന്ധിച്ചു.
വൃക്ഷത്തൈകള്‍ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിക്കും. കുമ്പളയില്‍ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.യും കളനാട്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടും ചന്തേരയില്‍ മെട്രോ മുഹമ്മദ് ഹാജിയും ഉദ്ഘാടനം ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.