Latest News

ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ബാവ മുസ്‌ലിയാരുടെ വേര്‍പ്പാട് തീരാനഷ്ടം: ജംഇയ്യത്തുല്‍ ഖുത്തുബ 
കാസര്‍കോട്: പ്രമുഖ പണ്ഡിതനും ജംഇയ്യത്തുല്‍ ഖുത്തുബ ജില്ലാ പ്രസിഡണ്ടുമായ ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാരുടെ വേര്‍പ്പാട് നികത്താനവാത്ത നഷ്ടമാണെന്ന് ജംഇയ്യത്തുല്‍ ഖുത്തുബ ഭാരവാഹികള്‍ പ്രസ്താവിച്ചു.

എളിമയും വിനയവും കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ മഹാ പണ്ഡിതനായിരുന്നു ബാവ മുസ്‌ലിയാര്‍. അദ്ദേഹം പകര്‍ന്നു തന്ന വെളിച്ചം കെടാസൂക്ഷിക്കാന്‍ സമുദായത്തിന് കഴിയണം.

പക്വമായ ആ നേതൃപാടവവും ആരെയും നോവിക്കാത്ത ജീവിത രീതിയും മാതൃകാപരമായിരുന്നുവെന്നും ഭാരവാഹികളായ എം.എ.ഖാസിം മുസ്‌ലിയാര്‍, ഇ.പി.ഹംസത്തു സഅദി, അബ്ബാസ് ഫൈസി പുത്തിഗെ, പി.വി.അബ്ദുസലാം ദാരിമി, അബു അക്രം മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട് പ്രസ്താവിച്ചു.

നഷ്ടപ്പെട്ടത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ : ചെര്‍ക്കളം അബ്ദുല്ല
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി കെ എം ബാവ മുസ്ല്യാരുടെ വിയോഗം ഉത്തരകേരളത്തിന്റെ പണ്ഡിത സൂര്യന്റെ അസ്തമയമാണെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. മൂന്നു പതിറ്റാണ്ട് കാലം കാസര്‍കോടിന് ലഭ്യമായ ദീനി ചൈതന്യം മായുന്നുവെന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ചെര്‍ക്കളം പറഞ്ഞു.

സുന്നി നേതാക്കള്‍ അനുശോചിച്ചു
കാസര്‍കോടിന്റെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഖാസി ടി കെ എം ബാവ മുസ്‌ലിയാരുടെ പേരില്‍ നാളെ വൈകിട്ട് നാലുമണിക്ക് തളങ്കര സുന്നി സെന്ററില്‍ ദിക്ര്‍ മജ്‌ലിസും ദുആ സംഗമവും നടക്കും.

അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സഅദിയ്യ ജനറല്‍ മാനേജര്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സെക്രട്ടറി സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് തുടങ്ങിയവര്‍ അനുശോചിച്ചു.

നിസ്വാര്‍ത്ഥനായ പണ്ഡിതന്റെ നഷ്ടം: പോപുലര്‍ഫ്രണ്ട്
സമുദായത്തിന് വേണ്ടി ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംസ്ഥാനത്തും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലും ജീവിതം മാറ്റിവെച്ച നിസ്വാര്‍ത്ഥനായ പണ്ഡിതനായിരുന്നു ഖാസി ബാവ മുസ്ലിയാരെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിനും സമുദായത്തിനും കനത്ത നഷ്ടമാണെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ലത്തീഫ്, ജില്ലാ സെക്രട്ടറി ടി ഐ ആസിഫ്, പി അന്‍സാര്‍, മുസ്തഫ മച്ചംപാടി, കെ എം അബ്ദുല്‍ലത്തീഫ്, ഹനീഫ് മഹമൂദ്, ഉമറുല്‍ ഫാറൂഖ്, ഉസാമ, ത്വാഹ തൃക്കരിപ്പൂര്‍, എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അനുശോചിച്ചു.

പി ബി അബ്ദുല്‍റസാഖ് എം എല്‍ എ
 ടി കെ എം ബാവ മുസ്ല്യാരുടെ വിയോഗം ഉത്തരകേരളത്തിന് തീരാനഷ്ടമാണെന്ന് എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി ബി അബ്ദുല്‍റസാഖ് എം എല്‍ എ പറഞ്ഞു. കലുഷിതമായ മതരംഗത്ത് വ്യക്തമായ നിലപാടും പണ്ഡിത സാന്നിധ്യവുമായിരുന്നു അദ്ദേഹമെന്നും എം എല്‍ എ പറഞ്ഞു.

നഷ്ടപ്പെട്ടത് യഥാര്‍ത്ഥവഴികാട്ടിയെ : എം സി ഖമറുദ്ദിന്‍
സംയുക്ത ജമാഅത്ത് ഖാസി ടി കെ എം ബാവ മുസ്ല്യാരുടെ നിര്യാണം മൂലം സത്യദീനിന്റെ യഥാര്‍ത്ഥ വഴികാട്ടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എം സി ഖമറുദ്ദിന്‍ പറഞ്ഞു. ആത്മാര്‍ത്ഥത തുളുമ്പുന്ന മിതവാക്കുകള്‍ കാസര്‍കോടിനെ സംബന്ധിച്ച് വരദാനമായിരുന്നു. ഖാസിയില്ലാത്ത കാസര്‍കോട് ചിന്തകള്‍ക്കപ്പുറമാണെന്നും ഖമറുദ്ദിന്‍ പറഞ്ഞു.

സഅദിയ്യ:യില്‍ പ്രാര്‍ത്ഥന നടത്തി
പ്രമുഖ പണ്ഡിതനും കാസര്‍കോട് സംയുക്ത ജമഅത്ത് ഖസിയുമായിരു ടി. കെ. എം. ബാവ മുസ്‌ലിയാരുടെ നിര്യാണത്തില്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: ജനറല്‍ മാനേജര്‍ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, ജനറല്‍ സെക്രറി സയ്യിദ് കെ. എസ് . ആറ്റക്കോയ തങ്ങല്‍ കുമ്പോള്‍, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി പൊസോട്ട്, വര്‍ക്കിംഗ് സെക്രറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ അനുശോചിച്ചു. പരേതന്റെ പേരില്‍ സഅദിയ്യ:യില്‍ പ്രാര്‍ത്ഥന നടത്തി.


തീരാ നഷ്ടം: യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി
സമസ്ത കേരള മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷററുമായ കാസര്‍കോട്‌
ഖാസി ബാവ മുസ്ലിയരുടെ വിയോഗം സമസ്തക്കും സമുദായത്തിനും തീരാ നഷ്ടമാണെന്ന് സമസ്ത കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.