Latest News

പകര്‍ച്ച വ്യാധി തടയാന്‍ ശക്തമായ നടപടി വേണം: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: ജില്ലയുടെ പലഭാഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റുജീവനക്കാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതുകാരണം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപനി തുടങ്ങിയ മഴക്കാല രോഗങ്ങള്‍ പടര്‍ന്നതോടെ പാവപ്പെട്ട ജനങ്ങള്‍ ചികിത്സക്കായി നെട്ടോട്ടമോടുകയാണ്. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മറ്റു താലുക്ക് ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് രോഗികള്‍ക്കുണ്ടാക്കുന്ന ദുരിതം വളരെ വലുതാണ്. പല ആശുപത്രികളിലും കാഷ്വാലിറ്റിയില്‍പോലും ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മതിയാ ഡോക്ടര്‍മാരേയും ജീവനക്കാരെയും നിയമിക്കാനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാനും രോഗികള്‍ക്ക് ആശുപത്രികളില്‍ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.