Latest News

മന്ത്രിമാരായ ഖമറുല്‍ ഇസ്‌ലാമിനും യു ടി ഖാദറിനും ഉള്ളാളില്‍ ഉജ്വല സ്വീകരണം


ഉള്ളാള്‍: കര്‍ണാടക വഖഫ് ആന്റ് ഹജ്ജ് മന്ത്രി ഖമറുല്‍ ഇസ്‌ലാമിനും ആരോഗ്യമന്ത്രി -കുടുംബക്ഷേമ മന്ത്രി യു ടി ഖാദറിനും സൂറത്ത്കല്‍ എം എല്‍ എ. മൊയ്തീന്‍ബാവക്കും ഉള്ളാള്‍ ദര്‍ഗയില്‍ ഉജ്വല സ്വീകരണം നല്‍കി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ യുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റിയാസ് ഖാന്‍, വൈസ് ചെയര്‍മാന്‍ ശാഫി സഅദി നന്ദാപുരം, ജില്ലാ ചെയര്‍മാന്‍ ഉസ്മാന്‍ ഹാജി, യേനപ്പോയ മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുറശീദ് സൈനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി മുംതാസ് അലി, സിറാജ് ഹാജി ഉള്ളാള്‍, എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ പ്രസംഗിച്ചു. ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി സ്വാഗതവും അശ്‌റഫ് ഉള്ളാള്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.