ബസ് ബൈക്കില്‍ തട്ടിയെന്നാരോപിച്ച് രണ്ടംഗസംഘം ബസിനെ പിന്തുടര്‍ന്നു സ്റ്റാന്‍ഡിനു തൊട്ടുമുന്നില്‍ വച്ച് ഡ്രൈവര്‍ സദാശിവനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സദാശിവനെ ആലുവ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലുവയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. കൂടാതെ എറണാകുളം ജില്ലയില്‍ ഞായറാഴ്ച പണിമുടക്ക് നടത്തുവാനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. എന്നാല്‍ മറ്റ് ജില്ലയില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള സര്‍വീസിനും തടസമുണ്ടാകില്ലെന്നും ജീവനക്കാര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment