കണ്ണൂര്‍: വേനല്‍ ചൂടിന് വിരാമമിട്ട് കേരളത്തില്‍ കാലവര്‍ഷം പെയ്ത് തുടങ്ങി. കേരളത്തില്‍ രാവിലെ മുതല്‍ കനത്ത മഴ അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കാലവര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റും ശക്തിപ്രാപിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ശരാശരി ലഭിക്കുന്ന മഴയുടെ 85 ശതമാനം മാത്രമാണ് ലഭിച്ചത്. ഇത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും വരള്‍ച്ചയും രൂക്ഷമാക്കിയിരുന്നു. ഈ വര്‍ഷം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
മണ്‍സൂണിന്റെ വരവ് 2005 മുതല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനും 2009ല്‍ ജൂണ്‍ ഏഴിനുമാണ് മണ്‍സൂണ്‍ കേരളത്തിലെത്തിയത്. 2009ല്‍ അല്‍പം നേരത്തെ മെയ് 23നായിരുന്നു മണ്‍സൂണ്‍ എത്തിയത്.
കേരളത്തിലും ലക്ഷദ്വീപിലും മംഗലാപുരത്തുമുള്ള 14 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് മണ്‍സൂണിന്റെ വരവ് കണക്കു കൂട്ടുന്നത്. 60 ശതമാനത്തിലേറെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ 2.5 മില്ലീ മീറ്ററിലേറെ മഴ രേഖപ്പെടുത്തിയാലാണ് മണ്‍സൂണിന്റെ വരവ് ഉറപ്പിക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment