സര്‍ക്കാരും സമുദായ സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവരോടും ഇണക്കത്തോടെ കഴിയുകയെന്നതാണു സര്‍ക്കാരിന്റെ നയമെന്നു കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സര്‍ക്കാര്‍ ആരുടേതെങ്കിലും മാത്രമല്ല. എല്ലാവരുടേതുമാണ്. ചര്‍ച്ചയ്്ക്കു തയാറായി ആരു വന്നാലും ചര്‍ച്ച ചെയ്യും. സര്‍ക്കാരിനു ശത്രുക്കളോ മിത്രങ്ങളോ ഇല്ല.
ഉപമുഖ്യമന്ത്രിപദം ഔദ്യോഗികമായി യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയില്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ 30നു തിരുവനന്തപുരത്തു ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment