Latest News

സംസ്ഥാനത്തെ ആദ്യ ചക്കസംസ്കരണ യൂണിറ്റ് പാലക്കാട്

Jackfruit-Malabarflash
പാലക്കാട്: നല്ല നാടന്‍ ചക്ക തിന്നാന്‍ കൊതിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.ചക്ക തിന്നായി ഇനി പ്ലാവ് തപ്പി നടക്കേണ്ട.പച്ചചക്കയും,കൊതിയൂറുന്ന ചക്കയപ്പവുമെല്ലാം ഉടനെ വിപണിയിലെത്തും.പാലക്കാട് പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യ ചക്കസംസ്കരണ യൂണിറ്റുകളാണ് വൈവിധ്യമാര്‍ന്ന ചക്കവിഭവങ്ങളുമായി വിപണിയിലെത്തുന്നത്.

മുറ്റത്ത് വീണികിട്ടുന്ന ചക്ക മുറിച്ച് തിന്നുന്ന പോലെ അത്ര എളുപ്പമല്ല,ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാനെന്നാണ് ഈ ചേച്ചിമാര്‍ ആദ്യമെ പറഞ്ഞു.
ചക്ക മുറിച്ചെടുക്കലാണ് ആദ്യത്തെ പണി.പിന്നെ ചുളയും മടലും വേര്‍ത്തിരിച്ചെടുത്ത്, കുരുകളയണം.പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള ഈ ചക്ക സംസ്കരണ യൂണിറ്റില്‍ പത്തോളം ചക്ക പലഹാരങ്ങള്‍ ഉണടാക്കുന്നുണ്ട്.

ചക്ക ഉണക്കിയ, ചക്ക ചിപ്സ്, ചക്ക വരട്ടി എന്നിവയെല്ലാം ഇവിടെയുണ്ട്. കൂട്ടത്തില്‍ ചില നാടന്‍ ചക്ക സ്പെഷ്യലുകളും.ചക്കയപ്പം,ചക്കവട ചക്കബോളി,ചക്ക ഉണ്ണിയപ്പം എന്നിവയൊക്കെ ഇവരുടെ കൈപുണ്യത്തിന്റെ പുതിയ പരീക്ഷണങ്ങളാണ്

ആവിയില്‍ ഉണക്കിയ ചക്ക ഉണക്കിയത്, പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നത് നാടന്‍ ഭക്ഷണപ്രേമികള്‍ക്ക് വേണ്ടിയാണ്.ഈ ഉണക്ക് വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ പച്ചചക്കയുടെ രുചിയുള്ള ചുളകിട്ടും.

പുതിയ തലമുറയക്ക് ചക്കരുചി അറിയിക്കാനായി ചക്കറോളും,ചക്ക പിസ്സയും,ചക്ക കടെലറ്റുമൊക്കെ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍.മലയാളി മറന്ന് തുടങ്ങിയ നാടന്‍രുചികളെ വീണ്ടും അടുകളയില്‍ തിരികെയെത്തിക്കാന്‍ ഇത്തരം സംരംഭങ്ങളിലൂടെ കഴിഞ്ഞാല്‍ ആരോഗ്യമുള്ള പുതുതലമുറയെക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.