കഴിഞ്ഞവിചാരണവേളയില് ഇവര്‍ ഈ കേസില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി ആദ്യം ജാമ്യമില്ലാ വാറണ്ട് ഉത്തരവിട്ടത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എംഎല്‍എമാരായ പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ കണെ്ടത്താനായില്ലെന്നു കാണിച്ച ് മ്യൂസിയം പോലീസ് വാറണ്ട് മടക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മജിസ്ട്രേറ്റ് ഡി.എസ്. നൊബൈല്‍ രണ്ടാം തവണയും പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
2011 ഫെബ്രുവരി 21 ന് മ്യൂസിയത്തു നിന്നു നിയമസഭയിലേക്ക് എം.ലിജുവിന്റെയും വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണു പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിയാക്കി വധശ്രമം, അന്യായമായി സംഘംചേരല്‍, ലഹള എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment