Latest News

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം: സബ്മിഷന്‍ പോരാട്ടവുമായി അഞ്ചാംതവണയും എന്‍.എ

തിരുവനന്തപുരം: രാത്രികാല പോസ്റ്റ്‌മോര്‍ട്ടം സംസ്ഥാനത്തെ ആശുപത്രികളില്‍ നടപ്പാക്കാതെ നിയമസഭയില്‍ സബ്മിഷന്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. 

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള മന്ത്രിസഭായോഗ തീരുമാനം സംസ്ഥാനത്തു നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍.എ. നെല്ലിക്കുന്ന് ഈ വിഷയത്തില്‍ അഞ്ചാംതവണയും സബ്മിഷന്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ സമ്മേളനകാലത്തു നാലാം സബ്മിഷന്‍ അവതരിപ്പിച്ചപ്പോഴാണു രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍, ഇനിയും പ്രാബല്യത്തില്‍ വരുത്താനായില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച സബ്മിഷന്‍ വീണ്ടും അവതരിപ്പിച്ചത്.

മറുപടിയുമായി എഴുന്നേറ്റ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജാക്കാട് അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയതായി അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫോറന്‍സിക് ഡോക്ടര്‍മാരുടെ അഭാവമാണു രാത്രികാല പോസ്റ്റ്‌മോര്‍ട്ടം വൈകാനുള്ള കാരണമെന്നും മന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.