Latest News

മലയാളി ഹൗസില്‍ നിന്ന് രേവതി പടിയിറങ്ങി


മലയാളി ഹൗസിന്റെ അവതാരക സ്ഥാനത്തു നിന്നും നടി രേവതി പിന്‍മാറിയതായി റിപ്പോര്‍ട്ട്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ മലയാളി ഹൗസ് ദിനംപ്രതി നിരവധി വിമര്‍ശനളാണ് ഏറ്റു വാങ്ങുന്നത്.അവതാരക എന്ന നിലയില്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഏറ്റു വാങ്ങേണ്ടി വന്നതോടെയാണ് മലയാളി ഹൌസില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം രേവതി കൈക്കൊണ്ടത്.

മലയാളത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയാണ് മലയാളി ഹൌസ് എന്ന് സോഷ്യല്‍ മീഡിയകളിലടക്കം സജീവ ചര്‍ച്ചാ വിഷയമാണ്. വനിതാ കമ്മീഷനും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളും മലയാളി ഹൌസിനെതിരെ രംഗത്ത് വന്നിരുന്നു.

മലയാളത്തിലെ സെലിബ്രിറ്റികളെ ഒരു വീട്ടില്‍ 100 ദിവസം പൂട്ടിയിട്ട് ഒരുമിച്ച് ജീവിക്കാന്‍ വിടുന്ന റിയാലിറ്റി ഷോയിലെ കാണാക്കാഴ്ചകളുടെ അവതാരക എന്ന നിലയില്‍ സാംസ്‌കാരിക സാമൂഹിക സംഘടനകളില്‍ നിന്നും നിരവധി വനിതാ സംഘടനകളില്‍ നിന്നും വിമര്‍ശനങ്ങള്‍ രേവതിയ്ക്കു നേരെയും നടന്നിരുന്നു. എന്നാല്‍ മലയാളി ഹൌസിലുള്ളവര്‍ക്ക് അറിഞ്ഞു കൊണ്ടാണ് എല്ലാം ഷൂട്ട് ചെയ്യുന്നത് എന്ന വാദവുമായാണ് രേവതി ആദ്യം വിമര്‍ശനങ്ങളെ നേരിട്ടത്.

വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിലയ്ക്കാത്ത സാഹചര്യത്തില്‍ ഇനിയും തുടരുന്നത് സ്ഥിതി ഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്ന് മനസിലാക്കിയാണ് രേവതിയുടെ സ്വയം പിന്‍മാറല്‍ എന്നാണ് റിപ്പോര്‍ട്ട്.

മലയാളി ഹൌസിന്റെ അവതാരക സ്ഥാനത്തു നിന്നും പിന്‍മാറുന്നത് രേവതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തുടര്‍ എപ്പിസോഡുകളില്‍ രേവതി അവതാരകയാകില്ല എന്നാണ് വിവരങ്ങള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

1 comment:

  1. ശിവദാസ്June 23, 2013 at 11:20 AM

    കള്ള വാർത്ത.. ഇന്ന് ജൂൺ 23. രേവതി ഇപ്പോഴും ഈ ഷോയിൽ തുടരുന്നു. ചാനലിനോടിത്ര ദേഷ്യം പാടില്ല.

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.