Latest News

ഉണര്‍വ് പദ്ധതി; നെയിംസ്ലിപ്പില്‍ മന്ത്രിയുടെ പടം

ഏലൂര്‍: കളമശ്ശേരി നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഫോട്ടോ കണ്ട് 'ഉണരാം'. മന്ത്രി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള 'ഉണര്‍വ്' പദ്ധതിയോടനുബന്ധിച്ച് എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങളുടെ പുറത്ത് ഒട്ടിക്കാന്‍ നെയിംസ്ലിപ്പ് നല്‍കി. ഇതിലാണ് മന്ത്രിയുടെ ഫോട്ടോ. കൂടെ കളമശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ഉണര്‍വ്', 'അക്ഷയ' പദ്ധതികളുടെ ആശംസകള്‍ എന്നുമുണ്ട്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്തു. വൃക്ഷത്തൈകള്‍ കൊടുത്തുവിട്ട കിറ്റിലും പച്ച നിറത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.