മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക എന്ന മുദ്രാവാക്യവുമായി എത്തിയ പ്രവര്‍ത്തരെ നിയമസഭയിലേക്കുള്ള റോഡില്‍ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ വച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. ഇതോടെ പോലീസിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും സ്ഥിതി നിയന്ത്രണാധീതമാകാതിരുന്നതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് സംഘര്‍ത്തിന് അയവു വന്നത്. സമരത്തെ അടിച്ചമര്‍ത്തി മുന്നോട്ട പോകാന്‍ കഴിയില്ലെന്ന് കോടിയേരി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പോലീസ് മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാതെ സമരം തീരില്ലെന്നും കോടിയേരി മുന്നറിയിപ്പ നല്‍കി.
എ.ഐ.വൈ.എഫ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. സംസ്ഥാന സെക്രട്ടറിയടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇരു സംഘടനകളുടെയും മാര്‍ച്ചിനെ തുടര്‍ന്ന് രണ്ട് കാറുകളും തകര്‍ത്തു. നിരവധി പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment