Latest News

പറയാനുള്ളതെല്ലാം പോലീസിനോടു പറഞ്ഞിട്ടുണ്ട്: ശാലു മേനോന്‍

Malabarflash

തിരുവല്ല: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര, ടിവി താരം ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തു. തിരുവല്ല ഡിവൈഎസ്പി ഓഫീസിലേക്കു നടിയെ വിളിച്ചുവരുത്തിയാണ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘം രണ്ടമണിക്കൂറോളം ചോദ്യം ചെയ്തത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു സ്വന്തം കാറില്‍ മാതാവ് കലാവേണുഗോപാലിനൊപ്പമാണ് ശാലുമേനോന്‍ എത്തിയത്.

രാത്രി 7.30 വരെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. ബിജു രാധാകൃഷ്ണനെ കഴിഞ്ഞ ഏറെക്കാലങ്ങളായി പരിചയമുണ്ടെന്നും ഇവര്‍ മൊഴിനല്കിയതായി അറിയുന്നു. 20 ലക്ഷം രൂപ ബിജു രാധാകൃഷ്ണന്‍ തട്ടിച്ചെടുത്തതായും ശാലു പോലീസില്‍ മൊഴി നല്കി. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായാണു ബിജു ആദ്യം വീട്ടിലെത്തിയതെന്നും ഇതേ പരിചയമാണ് പിന്നീട് തുടര്‍ന്നതെന്നും ശാലു പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. ബിജുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ലെന്നും യാത്രയില്‍ ഒപ്പം വന്നതാണെന്നും ഇവര്‍ പോലീസിനോടു വ്യക്തമാക്കിയതായാണ് സൂചന. തട്ടിപ്പുമായി തനിക്കു ബന്ധമില്ലെന്നും കാര്‍ വാങ്ങിച്ചത് സ്വന്തം പണം ഉപയോഗിച്ചാണെന്നും സരിതയെ പരിചയമുണ്ടെന്നും നടി പോലീസിനോടു പറഞ്ഞതായാണ് അറിയുന്നത്. മാതാവ് കലാവേണുഗോപാലിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനു ശേഷം പുറത്തേക്കു വന്ന നടിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു പറയാനുള്ളതെല്ലാം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. നടിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണെ്ടന്നും പിന്നീട് എഡിജിപി ഹേമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഡിവൈഎസ്പിമാരായ വി. അജിത്ത്, റെജി ജേക്കബ് എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.