Latest News

കേരളം ആഗ്രഹിക്കുന്നത് വിവാദമല്ല വികസനമാണ് : പി.കെ കുഞ്ഞാലികുട്ടി


ദുബൈ: പ്രവാസികള്‍ വിവാഹ ധുര്‍ത്ത്, ആര്‍ഭാടകരമായ വീട് നിര്‍മാണം എന്നി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറി പകരം തങ്ങളുടെ സമ്പാദ്യം ക്രിയാത്മക രീതിയില്‍ നിര്‍മാണ പ്രക്രിയയിലേക്ക് തിരിച്ചുവിട്ടാല്‍ നമ്മുടെ നാട്ടില്‍ പുനരധിവാസ സാധ്യത സുഗമമാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി. പ്രവാസികളുടെയും വരും തലമുറയുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് പ്രത്യേക കാബിനെറ്റ് കമ്മിറ്റിയെ തന്നെ രൂപീകരിച്ച് മുന്നോട്ടു പോകുമ്പോള്‍ പ്രതിപക്ഷവും മീഡിയകളും അതൊന്നും കാണാതെ അനാവശ്യ വിവാദങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് ഖേദകരമാണെന്നും, കേരളം ആഗ്രഹിക്കുന്നത് വിവാദ വ്യവസായമല്ല വികസനമാണെന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. ദുബൈ വേങ്ങര മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച 'ഹാസില2013' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലുടനീളം പ്രക്രതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും വേട്ടയാടുമ്പോള്‍ അതിനു പരിഹാരവുമായി മുന്നോട്ടു പോകുന്ന ഗവണ്‍മെന്റിനെ പിന്തുന നല്‍കി ജനപക്ഷത് നിന്ന് അവരുടെ ആശങ്കകള്‍ അകറ്റുന്നതിനു പകരം കണ്ണടച്ചു ഇരുട്ടാക്കി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രതിപക്ഷം കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെയും യു.ഡി.എഫ് സര്‍ക്കാറിന്റെയും ജനക്ഷേമ പദ്ധതികള്‍ താരതമ്യം ചെയ്യാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തന്റെ ജനകീയ പ്രവര്‍ത്തന ശൈലികൊണ്ട് യു.എന്‍.ഒ യുടെ അംഗീകാരം പോലും ലഭിച്ച ഒരു മുഖ്യ മന്ത്രിയാണ് ഉമ്മന്‍ചാണ്ടി. രാപകല്‍ ഭേദമന്യ സാധാരണക്കാരായ കേരളീയരുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്റെ വെക്തിത്വത്തെ ഇകഴ്ത്തുന്ന കുല്‍സിത നീക്കത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളു എന്നും, ഈ അനാവശ്യ വിവാദങ്ങള്‍കൊണ്ടൊന്നും ഉമ്മന്‍ചാണ്ടിയുടെയും യു.ഡി.എഫിന്റെയും വികസന മുന്നേറ്റത്തിന് തടയിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ വേങ്ങര മണ്ഡലം കെ.എം.സി.സി മെമ്പര്‍മാര്‍ക്ക് നടപ്പാകുന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമായ ഹാസില 2013 ന്റെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ ട്രഷറര്‍ മുസ്തഫ വേങ്ങരക്ക് നല്‍കി നിര്‍വഹിച്ചു. മണ്ഡലത്തില്‍ നടപ്പാകുന്ന ബൈത്തു രഹ്മ പദ്ധതിയുടെ ഫണ്ടിലേക്കുള്ള വിഹിതം അല്ഷമാലി ഗ്രൂപ്പ് എം.ഡി സി.കെ അബ്ദുല്‍ മജീദ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദുബൈയില്‍ വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ഗ്രീറ്റിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ബോസ് ഖാദര്‍, ഫോറം ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ത്വല്‍ഹത്ത്, അല്‍കത്തല്‍ ഗ്രൂപ്പ് എം.ഡി പാറപ്പുറത്ത് മുസ്തഫ, കൊച്ചുണ്ണി മൂപ്പന്‍, അള്‍ട്ടിമ സൈനുദ്ദീന്‍, അഡ്വ: സാജിദ് അബൂബകര്‍ എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് റോള്‍ മോഡലായ ദുബൈ കെ.എം.സി.സി യുടെ കീഴില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളും വിജയിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അജ്മാന്‍ കെ.എം.സി.സി ജന: സെക്രട്ടറി അഹമദ് കുട്ടി മദനിയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടി ദുബൈ വേങ്ങര മണ്ഡലം പ്രസിഡന്റ് ആവയില്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ്, എം സി മായിന്‍ ഹാജി, ഡോ: പി.എ ഇബ്രാഹിം ഹാജി, യു.എ ഇ കെ.എം സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍, ആക്ടിംഗ് ജന: സെക്രട്ടറി അനീസ് ആദം, യ്ഹയ തളങ്കര, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന: സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, അന്‍വര്‍ അമീന്‍ റീജന്‍സി, അബ്ദുല്ല പൊട്ടംകണ്ടി, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ കുഞ്ഞാലി, ഡോ: ഹുസൈന്‍, ജില്ലാ പ്രസിഡന്റ് ആര്‍. ശുക്കൂര്‍, നെല്ലറ ഷംസുദ്ദീന്‍ സംബന്ധിച്ചു. വേങ്ങര മണ്ഡലം ജന: സെക്രട്ടറി നൗഫല്‍ എ.പി സ്വാഗതവും സെക്രട്ടറി ഉനൈസ് തൊട്ടിയില്‍ നന്ദിയും പറഞ്ഞു.
 Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.