Latest News

പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: കുഴല്‍മന്ദത്തിനടുത്ത് പണമിടപാട് വ്യാപാരിയെ അഞ്ചംഗസംഘം നിറയൊഴിച്ചശേഷം വെട്ടിക്കൊന്നു. കാട്ടിരംകാട്ടില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. കാട്ടിരംകാട്‌വീട്ടില്‍ വേലുണ്ണിയുടെ മകന്‍ ശിവദാസ് (35) ആണ് മരിച്ചത്. പണമിടപാട്‌സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

തേങ്കുറുശ്ശിഭാഗത്തുനിന്ന് ബൈക്കില്‍ വരികയായിരുന്ന ശിവദാസിനുനേരെ കാറില്‍ പിന്തുടര്‍ന്ന സംഘം നിറയൊഴിച്ചു. വെടിയേല്‍ക്കാതെ രക്ഷപ്പെട്ട ശിവദാസ് ബൈക്കുപേക്ഷിച്ച് സ്ഥലത്തെ പാടവരമ്പത്തിലൂടെ ഓടവേ കാറിലുണ്ടായിരുന്ന സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ച ശിവദാസിന്റെ ശരീരത്തില്‍ 16 വെട്ടേറ്റു.

മരണം ഉറപ്പാക്കിയസംഘം കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അക്രമംകണ്ട നാട്ടുകാര്‍ കുപിതരായി അക്രമികള്‍സഞ്ചരിച്ച കാറിന് തീയിട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പണമിടപാട് ബിസിനസ്സില്‍ ശിവദാസിന്റെ എതിരാളി പ്രകാശന്‍ അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ സഹോദരന്‍ കുഴല്‍മന്ദത്ത് നടത്തുന്ന കട നാട്ടുകാര്‍ ആക്രമിച്ചു. സംഭവസ്ഥലത്തുനിന്ന് അക്രമികളുപയോഗിച്ച റിവോള്‍വര്‍ പോലീസ് കണ്ടെടുത്തു. വെടിയുണ്ടകള്‍ കണ്ടെടുക്കാനായില്ല. ശിവദാസിന്റെ ശരീരത്തില്‍ വെടിയേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.