Latest News

പച്ചക്കുട വിതരണം; പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

കോട്ടയം: പ്രവേശനോത്സവത്തിന്റെ ഭാഗമായി കോട്ടയം ആനിക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പച്ചക്കുട വിതരണം ചെയ്തു. സ്‌കൂളിലെ 150 ഓളം കുട്ടികള്‍ക്കാണ് കുട വിതരണം ചെയ്തത്. സ്‌കൂളില്‍ പച്ചക്കുട വിതരണം ചെയ്തതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ കുട വിതരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സ്‌പോണ്‍സറിംഗിലൂടെ ലഭിച്ച കുടയാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 

വിദ്യാഭ്യാസ വകുപ്പ് മുസ്ലീലീഗ് ഭരിക്കുന്നതിനാലാണ് പച്ചനിറമുള്ള കുട വിതരണം ചെയ്തതെന്നാണ് ആരോപണം. നേരത്തെ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് പച്ച നിറമുള്ള യൂണിഫോം നല്‍കിയതും വന്‍ വിവാദമായിരുന്നു. ഇതിനെതുടര്‍ന്ന് യൂണിഫോം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.