Latest News

ഖബറില്‍ കിടക്കുന്നവരെയും വി.എസ് വെറുതെ വിടുന്നില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് എന്തോ തകരാറുണ്ടെന്നും ഖബറില്‍ കിടക്കുന്നവരെ പോലും അദ്ദേഹം വെറുതെ വിടുന്നില്ലെന്നും വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിനെതിരെയും വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അബ്ബാസ് സേട്ടിനെതിരെയും വി.എസ് ഉന്നയിച്ച ആക്ഷേപകരമായ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

''കുറച്ചു ദിവസമായി വി.എസിന് എന്തോ ചില മാനസിക തകരാറുകള്‍ ഉണ്ട്. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. അക്കാര്യത്തിലാണ് പരിശോധനയും അന്വേഷണവും വേണ്ടത് . മരവിച്ച ഹൃദയവുമായി നടന്നിട്ട് എന്താ കാര്യം, എന്തെങ്കിലും മനുഷ്യത്വം വേണ്ടേ? ഖബറില്‍ കിടക്കുന്ന മനുഷ്യനെക്കുറിച്ചാണ് പറയുന്നതെന്ന ചിന്തയെങ്കിലും വേണ്ടേ''- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആയുധം, മനുഷ്യക്കടത്ത് എന്നിങ്ങനെ പറയുന്നത് ദുരൂഹത സൃഷ്ടിക്കാനാണ്. മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസറായി പ്രവര്‍ത്തിക്കുന്നയാള്‍ ഒന്നോ രണ്ടോ ദശകം മുമ്പാണ് തന്റെ ഗണ്‍മാനായിരുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.