Latest News

കള്ളനോട്ട്‌ നിര്‍മിക്കാന്‍ 'ഗാന്ധിത്തല' വരച്ചു; പത്തൊന്‍പതുകാരന്‍ അറസ്‌റ്റില്‍

ഇടുക്കി: കള്ളനോട്ട്‌ പ്രിന്റ്‌ ചെയ്‌യുന്നതിനു ഗാന്ധിത്തല വരച്ചുനൽകിയ പത്തൊൻപതുകാരനെ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കള്ളനോട്ടു കേസുമായി ബന്ധപ്പെട്ടു പിടിയിലായവരുടെ എണ്ണം നാലായി. ഒൻപതേക്കർ തുണ്ടിയിൽ ടി.പി. ബാബുവിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കള്ളനോട്ടു പ്രിന്റ്‌ ചെയ്‌യുന്നതിനു മുന്പ്‌ നോട്ടിന്റെ വാട്ടർമാർക്ക്‌ ഭാഗത്ത്‌ ഗാന്ധിത്തല വരച്ചുനൽകുന്നത്‌ ഇയാളായിരുന്നു. നോട്ടുകളുടെ ഫോട്ടോസ്‌റ്റാറ്റ്‌ എടുത്ത്‌ വരച്ചതിനു ശേഷമാണു പ്രിന്റിംഗിനായി ഉപയോഗിക്കുന്നത്‌. ഇങ്ങനെ അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകൾക്കായാണു ചിത്രരചനയിൽ വിദഗ്‌ധനായ ബാബു ഗാന്ധിത്തല വരച്ചു നൽകിയിരുന്നത്‌.

സ്വകാര്യ കോളജിൽ പ്ലസ്‌ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. സ്‌കൂൾതലം മുതൽ ചിത്രരചനയിൽ െവെദഗ്‌ധ്യം പുലർത്തിയിരുന്ന ബാബു പഠനകാലത്ത്‌ കൂട്ടുകാരുടെ ചിത്രങ്ങളും നോട്ടുകളും ഒറിജിനലിനെ വെല്ലുന്ന തരത്തിൽ വരച്ചുനൽകിയിരുന്നു.

ഫാബ്രിക്‌ പെയിന്റ്‌ ഉപയോഗിച്ച്‌ പ്രത്യേക രീതിയിൽ ബ്രഷ്‌ ചെയ്‌താണ്‌ നോട്ടിലെ വാട്ടർമാർക്ക്‌ സൃഷ്‌ടിച്ചിരുന്നത്‌. ഇതു കള്ളനോട്ടു കേസിലെ പ്രധാനിയും ബാബുവിന്റെ ബന്ധുവുമായ ജോസഫിനു െകെമാറുകയായിരുന്നു.

നോട്ടടിക്കാൻ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഉപകരണം പ്രതികൾ നശിപ്പിച്ചെങ്കിലും ഇതു പോലീസിന്റെ കസ്‌റ്റഡിയിലുള്ളതായാണു സൂചന. പ്രധാനപ്രതികൾ വലയിലായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകുമെന്നും സൂചനയുണ്ട്‌. ബാബുവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

കള്ളനോട്ടു കേസിൽ ആദ്യം പിടിയിലായ ലോൺട്രി പേവാർഡ്‌ ലയത്തിൽ കെ.എം. സാമുവൽ, ഉപ്പുതറ പൂവത്തിങ്കൽ സണ്ണി, പത്തേക്കർ ലിയോഭവനിൽ രാജു എന്നിവർ റിമാൻഡിലാണ്‌. ഉപ്പുതറ കേന്ദ്രമാക്കിയുള്ള കള്ളനോട്ടു സംഘത്തെ മുഴുവൻ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന്‌ അന്വേഷണത്തിനു നേതൃത്വം നൽകുന്ന എസ്‌.ഐ. എൻ.പി. സിദ്ധാർഥൻ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.