Latest News

ശ്രീശാന്തിനെ പേരില്‍ ഇന്റര്‍നെറ്റില്‍ അപകടകാരിയായ വൈറസ്

വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ പേരില്‍ ഇന്റര്‍നെറ്റില്‍ അപകടകാരിയായ വൈറസ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മക്ആഫിയാണ് പുതിയ ഓണ്‍ലൈന്‍ വൈറസുകളെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. വാതുവെപ്പു കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വൈറസിനെ വികസിപ്പിച്ചെടുത്തിരുക്കുന്നതെന്നാണ് കരുതുന്നത്.

മക്ആഫി തിരഞ്ഞെടുത്ത വൈറസ് പട്ടികയില്‍ ഇന്ത്യന്‍ സൈബര്‍ ലോകത്തെ ഏറ്റവും അപകടകാരിയായ മൂന്നാമത്തെ ക്രിക്കറ്റ് താരം ശ്രീശാന്താണ്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ക്രിസ് ഗെയിലാണ് വൈറസ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഐ പി എല്‍ ആറാം സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ് ഗെയിലിനെ തേടി നിരവധി പേര്‍ ദിവസവും നെറ്റില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ഇതിനാല്‍ തന്നെ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ‍, വീഡിയോ, വാര്‍ത്തകള്‍ എന്നിവ അന്വേഷിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും സുരക്ഷാ സോഫ്റ്റ്‌വയര്‍ നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.