അറസ്റ്റിലായശേഷം ജാമ്യത്തില്‍ ഇറങ്ങി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി ഞാറക്കല്‍ പോലീസ് അറിയിച്ചു. മകന്‍ വിവരമറിയിച്ചതിനെത്തടര്‍ന്നു ഞാറയ്ക്കല്‍ എസ്‌ഐ കെ.ബി. ശശിധരന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മകനില്‍നിന്നു മൊഴിയെടുത്തു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിനടുത്താണു രാജശേഖരന്‍ നായര്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍ രാജശേഖരന്‍ നായരുടെ പക്കല്‍നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ പണത്തിനു പകരമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണു കേസ്. പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണു രാജശേഖരന്‍ നായര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണു ഞാറയ്ക്കലേക്കു താമസം മാറ്റിയത്. ഭാര്യ ഗോമതി പറവൂര്‍ നന്ദികുളങ്ങരയിലാണു താമസം.
കഴിഞ്ഞ അഞ്ചിനു കേസിന്റെ വിധി പറയേണ്ടതായിരുന്നു. അന്നു രാജശേഖരന്‍ നായര്‍ അസുഖമാണെന്നും ഹാജരാകാന്‍ സാധിക്കില്ലെന്നും കാണിച്ചു കോടതിയില്‍ അഭിഭാഷകന്‍ മുഖേന അപേക്ഷ നല്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി തിങ്കളാഴ്ചത്തേക്കു മാറ്റിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment