അബ്ബാസ് സേഠിന്റെ സ്വാഭാവിക മരണമാണ്. അതില്‍ ദുരൂഹത ആരോപിച്ച് കുത്തിപ്പൊക്കുന്നത് ദുഷ്ടലാക്കോടെയാണ്. പ്രതിപക്ഷ നേതാവ് ഈ രീതിയില്‍ തരംതാഴുന്നത് നിര്‍ഭാഗ്യകരമാണ്. സെറിബ്രല്‍ ഹെമിറേജിനെ തുടര്‍ന്ന് അബ്ബാസ് സേട്ട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സക്കിടെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെകുടുംബത്തിനോ മറ്റോ ഇതില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. വി.എസിന്റെആരോപണത്തിനടിസ്ഥാനമായ വല്ല തെളിവുകളും അദ്ദേഹത്തിന്റെപക്കലുണ്ടെങ്കില് അത് പൊലീസിന് കൈമാറുകയാണ് വേണ്ടത്. അല്ലാതെ ചാനലുകള്‍ക്ക് മുമ്പില്‍ തോന്നിവാസം പറയുകയല്ല -മജീദ് പറഞ്ഞു.
മുസ്ലിം ലീഗ് സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിക്കുന്ന ആരോപണവും മജീദ് തള്ളി. സര്ക്കാറിന്റെഭാഗം തന്നെയാണ് ലീഗും. ഇക്കാര്യത്തില്‍ വി.എസിന്റെസര്ട്ടിഫിക്കറ്റ് ആവശ്യമില്ല. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മജീദ് തയാറായില്ല. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ഇക്കാര്യത്തില്‍ വിശദീകരിക്കാം എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെപ്രതികരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment