Latest News

കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍. - ലീഗ് സംഘര്‍ഷം; ഓഫീസും വീടും തകര്‍ത്തു

കാഞ്ഞങ്ങാട്: ആറങ്ങാടിയിലും കൂളിയങ്കാലിലും ഉണ്ടായ ഐ.എന്‍.എല്‍. - മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ ഐ.എന്‍.എല്‍. ഓഫീസും മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടും തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

കൂളിയങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍. ഓഫീസ് ആറങ്ങാടിയില്‍നിന്നെത്തിയ ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കൂളിയങ്ങാലില്‍ നിന്നും ഒരുസംഘം ഐ.എന്‍എല്‍. പ്രവര്‍ത്തകര്‍ ആറങ്ങാടിയിലെത്തി ലീഗ് പ്രവര്‍ത്തകനായ അബ്ദുല്ലയുടെ വീട് തകര്‍ക്കുകയായിരുന്നു.

കല്ലേറില്‍ പാര്‍ട്ടി ഓഫീസിന്റെയും വീടിന്റെയും ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ നീക്കി. കല്ലേറില്‍ അബ്ദുല്ലയ്ക്കും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റതായും വിവരമുണ്ട്. നേരത്തെയുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് വഴിവെച്ചതെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.