അതേസമയം, ആത്മയുടെ ചിലവിലല്ല താന്‍ കഴിയുന്നതെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. സിനിമക്കാര്‍ രാഷ്ട്രീയം തീരുമാനിക്കേണ്ട, നാലു സിനിമ പിടിച്ചവര്‍ കേരളരാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
‘ഞാന്‍ സീരിയലില്‍ അഭിനയിച്ച് കഞ്ഞികുടിക്കുന്നവനല്ല. വിവരകെട്ടവന്‍മാര്‍ പലതും പറയും. അഭിനയിക്കാമോയെന്ന് ചോദിച്ചപ്പം സമ്മതിച്ചത് അവര്‍ക്ക് വല്ല ചില്ലറയും കിട്ടിക്കോട്ടെ എന്ന് കരുതിയാണെന്നും’ പി.സി ജോര്‍ജ് പറഞ്ഞു.
‘ഞാന്‍ സിനിമാക്കാരുടെ ചിലവിലല്ല കഴിയുന്നത്. അഭിനയത്തിന് ഞാന്‍ കാശ് വാങ്ങാറില്ല. സിനിമാക്കാരുടെ ഔദാര്യം തനിക്ക് വേണ്ട ആത്മ പ്രതിഷേധിച്ചുവെന്ന് വെച്ച് തന്റെ വീട്ടിലെ കഞ്ഞികുടി മുട്ടില്ലെന്നും’ ജോര്‍ജ് പറഞ്ഞു.
‘എന്റെ കുടുംബത്തിലെ കാശ് കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അല്ലാതെ സിനിമയിലഭിനയിച്ചും നടിമാരെ കൊണ്ടു നടന്നുമല്ല. ഇതിന്റെയെല്ലാം പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും’ ജോര്‍ജ് പറഞ്ഞു.
‘ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഇടതുപക്ഷം ഇത്തരത്തിലൊരാളെ വെക്കില്ല. അവര്‍ കൊള്ളാവുന്നവരെയേ നിയമിക്കൂ. സിനിമാക്കാരനാണ് മന്ത്രിയെന്ന് വെച്ച് ആര്‍ക്കും ചലച്ചിത്ര അക്കാദമി ചെയര്‍മാനാവില്ലെന്നും’ ജോര്‍ജ് പറഞ്ഞു
‘സിനിമാക്കരെ അപമാനിച്ച് നടക്കലല്ല എന്റെ പണി. എനിക്ക് വേറെ കുറേ ജോലികളുണ്ട്. ആരെ മന്ത്രിയാക്കണമെന്ന് നിശ്ചയിക്കുന്നത് സംവിധായകരല്ല. സിനിമയിലഭിനയിച്ച് നടന്നാല്‍ എന്നെ വീട്ടില്‍ കേറ്റില്ലെന്നും. അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നും’ ജോര്‍ജ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment