Latest News

വില്‌പന നികുതി വിഭാഗം പിടിച്ച 7 ബെന്‍സ് കാറുകള്‍ വിട്ടുനല്‍കാന്‍ ഉത്തരവ്

കൊച്ചി: മതിയായ രേഖകളില്ലെന്ന് കാണിച്ച് വില്പന നികുതി വിഭാഗം കാസര്‍കോട്ട് പിടിച്ചെടുത്ത ഏഴ് ബെന്‍സ് കാറുകള്‍ തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വില്പന നികുതി വിഭാഗം ആവശ്യപ്പെടുന്ന പിഴത്തുകയുടെ 25 ശതമാനം അടയ്ക്കുകയും ബാക്കി തുകയ്ക്കുള്ള ബോണ്ട് നല്‍കുകയും ചെയ്താല്‍ കാറുകള്‍ ഉടന്‍ വിട്ടുനല്‍കാനാണ് ജസ്റ്റിസ് വി. ചിദംബരേഷ് നിര്‍ദേശിച്ചിട്ടുള്ളത്.

വാഹനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നതല്ല എന്നു കാണിച്ചാണ് മെഴ്‌സിഡസ് ബെന്‍സ് കമ്പനി അവ വിട്ടുകിട്ടാന്‍ കോടതിയെ സമീപിച്ചത്. വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവ് നടത്തി റിപ്പോര്‍ട്ട് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓടിച്ചുനോക്കാന്‍ എത്തിച്ചതാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാവശ്യമായ ഡീലര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. പി. രാമകൃഷ്ണന്‍ വാദിച്ചു.

പുതിയ വാഹനങ്ങള്‍ വില്‍ക്കാനെത്തിച്ചതാണെന്നും രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍ ഇല്ലെന്നുമായിരുന്നു വില്പന നികുതി വിഭാഗത്തിന്റെ നിഗമനം. വില്പന നികുതി വെട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാറുകള്‍ പിടിച്ചെടുത്തത്.

ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്റെ പ്രവര്‍ത്തകന്‍ കാര്‍ ഓടിച്ചുപോകുമ്പോള്‍ വില്പന നികുതി വിഭാഗം കൈകാണിച്ചു. വാഹനം നിര്‍ത്താതെ ഓടിച്ചുപോയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് വില്പന നികുതി വിഭാഗത്തിലെ ഇന്റലിജന്‍സ് വിഭാഗം ഈ വാഹനവും ബേക്കലിലെ ആഡംബര ഹോട്ടലില്‍ നിര്‍ത്തിയിട്ട മറ്റ് ആറ് ബെന്‍സ് കാറുകളും പിടിച്ചെടുത്തു. അഞ്ച് ദിവസത്തോളമായി വാഹനം വില്പന നികുതി വിഭാഗത്തിന്റെ കൈവശമായിരുന്നു.

ബേക്കലില്‍ നിന്ന് കൂര്‍ഗിലേക്കും തിരിച്ചും ഓടിച്ചുനോക്കാനാണ് കാറുകള്‍ എത്തിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ആകെ 1.4 കോടി രൂപയോളമാണ് പിഴയിനത്തില്‍ വില്പന നികുതി വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.