Latest News

കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ സംസ്ഥാനതല പത്ര/ ദൃശ്യമാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 

മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള എം.വി. ദാമോദരന്‍ സ്മാരക അവാര്‍ഡ്, മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിംഗിനുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക എന്‍ഡോവ്‌മെന്റ്, മികച്ച റിപ്പോര്‍ട്ടിംഗിനു സായാഹ്ന പത്രലേഖകനുള്ള മടിക്കൈ ടി.വി.രാവുണ്ണി സ്മാരക അവാര്‍ഡ,് മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സ്വര്‍ണ്ണമെഡല്‍ എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. 

അഴിമതിക്കെതിരെയുള്ള റിപ്പോര്‍ട്ടിംഗിനാണ് ദൃശ്യമാധ്യമ അവാര്‍ഡ് നല്‍കുന്നത്. 2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള റിപ്പോര്‍ട്ടുകളാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കുക. പത്ര പ്രവര്‍ത്തക അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ ഒറിജിനല്‍ കോപ്പികള്‍ സഹിതം ജൂലൈ 15 നുള്ളില്‍ സെക്രട്ടറി, കാഞ്ഞങ്ങാട് പ്രസ്‌ഫോറം, ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, കാഞ്ഞങ്ങാട്പിഒഎന്ന വിലാസത്തില്‍ ലഭിക്കണം.

വിവരങ്ങള്‍ക്ക് ഫോണ്‍: 9495179279, 9447317301.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.