റിയാദില്‍ ആറ് വര്‍ഷമായി ബിസിനസ് നടത്തുകയായിരുന്നു ഡാനി. ബിസിനസിന് പണം ഇറക്കിയിരുന്നത് അറബിയായിരുന്നു. നിത്യേന പണം തിരിച്ചടയ്ക്കണമായിരുന്നു. ഒരു ഇടനിലക്കാരന്റെ പക്കലാണ് ഡാനി തിരിച്ചടവ് പണം ഏല്പിച്ചിരുന്നത്. എന്നാല്‍ ഇടനിലക്കാരന്‍ ഈ പണം അറബിയെ ഏല്പിച്ചിരുന്നില്ലെന്ന് വൈകിയാണ് ഡാനി അറിഞ്ഞത്.
അറബി തനിക്കെതിരെ കേസ് കൊടുക്കുമെന്നറിഞ്ഞതിനെ തുടര്‍ന്ന് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഡാനി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഒരു ഏജന്‍സിക്ക് ഒന്നര ലക്ഷം രൂപ നല്‍കി ആലപ്പുഴ സ്വദേശി അബൂബക്കറിന്റെ മേല്‍വിലാസത്തിലുള്ള പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി ഡാനിയെ നെടുമ്പാശ്ശേരി പോലീസിനു കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment