ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ രണ്ടുതവണ മന്ത്രിയായിരുന്നു. ആറുതവണ നിയമസഭാംഗവും ഒരുതവണ എംപിയുമായിരുന്നു. ആനിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
പത്തുവര്‍ഷമായി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലുദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ച് അമൃത ആസ്പത്രയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
1935 ല്‍ കൊടകരയ്ക്കടുത്ത പേരാമ്പ്രയില്‍ നമ്പാടന് വീട്ടില്‍ കുരിയപ്പന്റേയും പ്ലമേനയുടെയും മകനായാണ് ലോനപ്പന് നമ്പാടന് ജനിച്ചത്. അധ്യാപകവൃത്തിയില്‍ പരിശീലനം നേടി പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപകനായി. ഭാര്യ ആനിയും ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു.
തൃശ്ശൂരിലെ കൊടകര പഞ്ചായത്തില്‍ നിന്ന് 1963-ല്‍ മല്‍സരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തൊട്ടടുത്ത വര്‍ഷം കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 1977-ല്‍ കൊടകരയില്‍ നിന്നുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1980-ല്‍ രണ്ടാം തവണയും ജയിച്ചു. ഇ.കെ. നായനാര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ഗതാഗതമന്ത്രിയായി.
1981-ല്‍ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചു. 1981 ഡിസംബറില്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നാല്‍ 1982 മാര്‍ച്ച് 15 ന് ലോനപ്പന് നമ്പാടന് നിയമസഭയില്‍ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. അങ്ങനെ കരുണാകരന് സര്‍ക്കാര്‍ നിലം പൊത്തി.
അതിനുശേഷം കേരളാ കോണ്‍ഗ്രസ്സില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് നാലുതവണ ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. 1987-ലെ നായനാര്‍ മന്ത്രിസഭയില്‍ ഭവന നിര്മാണമന്ത്രിയായി.
2004-ല്‍ മുകുന്ദപുരത്തുനിന്ന് ജയിച്ച് ആദ്യമായി പാര്‍ലമെന്റിലുമെത്തി. തോല്പിച്ചത് കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെയാണ്. അധ്യാപകന് , കര്ഷകന് , നാടകനടന്‍ എന്നീ നിലകളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി നാടകങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment