Latest News

കുവൈററില്‍ നിന്നും നാടുകടത്തിയവരില്‍ ഉദുമ സ്വദേശിയും


ന്യൂഡല്‍ഹി: സൗദിക്കു പിറകെ കുവൈററും സ്വദേശി വല്‍ക്കരണം കര്‍ശനമാക്കിയതോടെ കഴിഞ്ഞ ദിവസം കുവൈററില്‍ നിന്നും നാടുകടത്തിയവരില്‍ ഉദുമ സ്വദേശയും ഉള്‍പ്പെടുന്നു. കാസര്‍കോട് ഉദുമ കണ്ണംകുളത്തെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ അസീസ് (25) ഉള്‍പ്പെടെ 12 മലയാളികളടക്കം 61 ഇന്ത്യക്കാരാണ് വെളളിയാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.

ഒരു വര്‍ഷം മുമ്പ് കുവൈററിലേക്ക് പോയ അബ്ദുല്‍ അസീസ് സുഹൃത്ത് മനാഫിന്റെ സൂപ്പര്‍ മാര്‍ക്കററിലായിരുന്നു ജോലി ചെയ്തിരുന്നത്. സ്വദേശി വല്‍ക്കരണത്തിന്റെയും അനധികൃത താമസക്കാരെയും നാടുകടത്തുന്നതിന്റെ ഭാഗമായി സി.ഐ.ഡി. വിഭാഗം റെയ്ഡ് നടത്തിയപ്പോള്‍ അബ്ദുല്‍ അസീസും പിടിയിലായി. അതിന് ശേഷം തിങ്ങി നിറഞ്ഞ ജയിലില്‍ പാര്‍പ്പിക്കുകയും ആവശ്യത്തിനുളള വെളളമോ, ഭക്ഷണമോ നല്‍കാതെ പട്ടിണിക്കിടുകയും ചെയ്തായി അസീസ്് പറയുന്നു.
കാര്യമായി ഇടപെടാന്‍ കുവൈററില്‍ ആരുമില്ലാത്ത താന്‍ അനുഭവിച്ച യാതനയും ദുരിതവും പറഞ്ഞറിയിക്കാന്‍ സാധിക്കത്തതാണെന്ന് അസീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ എത്തിക്കുകയും അവിടെ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വിമാനം കയററി അയക്കുകയുമായിരുന്നു. കൈയ്യില്‍ ചില്ലിക്കാശു പോലുമില്ലാത്ത തങ്ങളെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എന്‍ സുധന്‍പുരം, അസി.ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എന്‍. സെലീം എന്നിവരുടെ നേതൃത്വത്തില്‍ താനുള്‍പ്പെടെയുളള മലയാളികളെ കേരള ഹൗസിലെത്തിക്കുകയായിരുന്നുവെന്ന് അസീസ് പറഞ്ഞു. കേരള ഹൗസില്‍ എത്തിയതിന് ശേഷമാണ് ദിവസങ്ങള്‍ക്ക് ശേഷം ശരിക്കും ഭക്ഷണം പോലും കഴിച്ചതെന്ന് അസീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.