Latest News

ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു


റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട മൂന്ന് കണ്ണൂര്‍ സ്വദേശികള്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ എടച്ചൊവ്വ കറുവന്‍ വൈദ്യര്‍ പീടികക്കടുത്ത് എ കെ മന്‍സിലില്‍ എ കെ അബ്ദുള്‍ അസീസ് ഹാജി (65), ഭാര്യ എല്‍ സി ഖദീജ (52), ഖദീജയുടെ സഹോദരന്‍ എല്‍ സി അബ്ദുള്‍ റൗഫ് (48) എന്നിവരാണ് മരണപ്പെട്ടത്.

അസീസ് ഹാജിയുടെ മകന്‍ ഫഹദ് (29), ഭാര്യം സബ്‌നാസ് (26), ഇവരുടെ എട്ട് മാസം പ്രായമുള്ള മകള്‍ ഇസ. കാര്‍ ഡ്രൈവര്‍ മാങ്കടവ് സ്വദേശി മുഹമ്മദ് (29) എന്നിവരെ പരിക്കുകളോടെ റിയാദിലെ കിംഗ് ഫൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളളിയാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച് കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനിടിച്ച് മറിയുകയായിരുന്നുവെന്നാണ് കണ്ണൂരിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ റിയാദില്‍ തന്നെ ഖബറടക്കും. ഒരാഴ്ച മുമ്പാണ് അബ്ദിള്‍ അസീസ് ഹാജിയും ഭാര്യയും റിയാദില്‍ ബിസിനസ്സുകാരനായ മകന്‍ ഫഹദിന്റെ അടുക്കല്‍ എത്തിയത്. 

വെളളിയാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം ഉംറക്ക് പുറപ്പെട്ടതായിരുന്നു. ഫഹദ് ആറു വര്‍ഷമായി റിയാദില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ബിസിനസ്സ് ചെയ്തു വരികയാണ്. മരണപ്പെട്ട അബ്ദുള്‍ അസീസ് ഹാജി നേരത്തെ കണ്ണൂര്‍ എന്‍ എസ് ടാക്കീസിനടുത്ത് ഹോട്ടല്‍ ഗ്രീന്‍ലാന്റ് നടത്തിയിരുന്നു. സയ്യിദ്, മുഹമ്മദ് റാഫി (ഇരുവരും റിയാദ്), സീനത്ത്, മുതാസ് എന്നിവരാണ് 

അബ്ദുള്‍ അസീസ് ഹാജി-ഖദീജ ദമ്പതികളുടെ മറ്റ് മക്കള്‍. പുറത്തില്‍ സ്വദേശി സക്കരിയ്യ, ചാലാട് സ്വദേശിനി നബീസ എന്നിവര്‍ അബ്ദുള്‍ അസീസ് ഹാജിയുടെ സഹോദരങ്ങളാണ്.
അബ്ദുള്‍ ജബ്ബാര്‍(ഫാത്തിമ ഗോള്‍ഡ്, കണ്ണൂര്‍), മുഹമ്മദലി (ദുബായ്) എന്നിവര്‍ മരണപ്പെട്ട റൗഫിന്റെയും ഖദീജയുടെയും സഹോദരങ്ങളാണ്. ഹാജിറ, സാഹിദ എന്നിവര്‍ റൗഫിന്റെ ഭാര്യമാരാണ്. ആറു മക്കളുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.