Latest News

വിമാന ശബ്ദത്തില്‍ തത്ത ചത്തു; ഉടമസ്ഥന് നഷ്പരിഹാരം 1,62298 രൂപ

ലണ്ടന്‍: ബ്രിട്ടീഷ് വ്യോമസേനയുടെ വിമാനം താഴ്ന്നു പറന്നപ്പോള്‍ അതിന്‍െറ ശബ്ദം സഹിക്കവയ്യാതെ ചത്തുപോയ തത്തയുടെ ഉടമസ്ഥന് നഷ്ടപരിഹാരം. അയര്‍ഷെയറില്‍ വീടിനു മുകളിലൂടെ പറന്ന ഹെര്‍ക്കുലീസ് വിമാനത്തിന്‍െറ ഹുങ്കാര ശബ്ദത്തില്‍ ഭയന്നുപോയ തത്തയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ഉടമയുടെ പരാതിയെ തുടര്‍ന്ന് 2200 യൂറോ (1,62298 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഏതാനും നാളുകള്‍ക്കു മുമ്പ് താഴ്ന്നുപറന്ന സൈനികവിമാനത്തിന്‍െറ ശബ്ദത്തില്‍ ഭയന്നുവീണ് മറ്റൊരു തത്തക്ക് പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട് 200 കേസുകളിലായി ലക്ഷക്കണക്കിന് യൂറോ ഇതിനകം വ്യോമസേന ചെലവഴിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.