Latest News

ഫെയ്സ്ബുക്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റിട്ട വനിതാ സൈനികരെ ശിക്ഷിച്ചു

ജറൂസലേം: ഫെയ്സ്ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇസ്രായേലി വനിതാ സൈനികരെ ശിക്ഷിച്ചു. ദക്ഷിണ ഇസ്രായേലിലെ സൈനിക ക്യാമ്പിലെ ഒരു സംഘം വനിതാ സൈനികരാണ് നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സൈനികര്‍ വസ്ത്രം അഴിക്കുന്നതും അടിവസ്ത്രത്തില്‍ നില്‍ക്കുന്നതുമയ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

സൈനികരുടെ ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ഇസ്രായേല്‍ സൈന്യത്തിന് അപമാനമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈനിക മേധാവി പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ഇത്തരത്തിലുള്ള വിവാദ പോസ്റ്റുകളിട്ട് ഇസ്രായേലി യുവസൈനികര്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇത്തരത്തിനുള്ള തെറ്റുകള്‍ ഒഴിവാക്കുന്നതിനായി സൈനികര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കാനും ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സൈനികര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.