Latest News

ക്ലോസറ്റുമായി സമരം: തോക്കുസ്വാമിയെ ഡിഫിക്കാര്‍ കയ്യേറ്റം ചെയ്തു


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ സമരം ചെയ്ത സ്വാമി ഹിമവല്‍ ഭദ്രാനന്ദയെ (തോക്കു സ്വാമി) ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സെക്രട്ടറിയറ്റിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയ സ്വാമിയെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ശരിക്കും കൈകാര്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

പിന്നീട് പോലീസെത്തിയാണ് സ്വാമിയെ രക്ഷിച്ചത്. ഹിമവല്‍ ഭദ്രാനന്ദയെ അറസ്റ്റു ചെയ്തു. വി എസിനെതിരെ സമരം ചെയ്യാനായി യൂറോപ്യന്‍ ക്ലോസറ്റുമായാണ് എത്തിയത്. സ്വാമിയുടെ കുത്തിയിരുപ്പ് സമരം കാണാന്‍ ചുറ്റിലും നിരവധി പേര്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ ചിലര്‍ സ്വാമിയെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.