ഉദുമ: യൂത്ത് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയില്‍ നിന്നും മണ്ഡലം പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി.
ഞായറാഴ്ച ഉച്ചയ്ക്ക് ഉദുമ ഫോര്‍ട്ട്‌ലാന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി പുറത്താക്കിയ ശ്രീജയനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സ് ഉദുമ മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാടിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ ഇറങ്ങിപ്പോയത്.
മുന്‍ യൂത്ത്‌കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഷിബു കടവങ്ങാനം അധ്യക്ഷത വഹിച്ചു. കെ.വി ഭക്തവത്സലന്‍, കൊപ്പല്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രഞ്ജിത്ത് ആര്യടുക്കം സ്വാഗതവും, ഗിരീഷ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment