Latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി ശുക്ല(84) അന്തരിച്ചു. ഛത്തീസ്ഗഢില്‍ കഴിഞ്ഞ മാസമുണ്ടായ മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ശുക്ലയുടെ അന്ത്യം സംഭവിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരില്‍ ഒരാളായ വിദ്യാധരണ്‍ ശുക്ല എന്ന വി.സി ശുക്ല ലോക്‌സഭയിലേക്ക് ഒമ്പത് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വിവിധ മന്ത്രിസഭകളിലായി ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിതരണം, സിവില്‍ സപ്ലൈസ്, ജലവിഭവം എന്നിങ്ങനെ ഏതാണ്ട് എല്ലാ പ്രധാനവകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1957 ല്‍ മഹാസമുന്ദ് മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തിലാണ് ആദ്യമായി വിജയിച്ച് ലോക്‌സഭാംഗമായത്.

1966 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായപ്പോഴാണ് കേന്ദ്രമന്ത്രിസഭയില്‍ വി.സി ശുക്ല അദ്യം അംഗമാകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. മധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ലയുടെ മകനാണ് വിദ്യാധരണ്‍ ശുക്ല. സഹോദരന്‍ ശ്യാംചരണ്‍ ശുക്ലയും മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.

മാവോവാദി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വി.സി ശുക്ലയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച് ഗുഡ്ഗാവിലെ മേദാന്ത സിറ്റി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചിലും വയറിലുമായി മൂന്നു വെടിയുണ്ടകള്‍ തറച്ചിരുന്നു. റായ്പുരിലെ ആസ്പത്രിയില്‍ അവ നീക്കം ചെയ്തിരുന്നെങ്കിലും കഷ്ണങ്ങള്‍ മിച്ചമുണ്ടായിരുന്നു. അവ മേദാന്തയിലാണ് നീക്കം ചെയ്തത്. അണുബാധയാണ് മരണത്തിലേക്ക് നയിച്ചത്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ആക്രമിച്ച മാവോവാദികള്‍ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ മഹേന്ദ്ര കര്‍മയേയും പി.സി.സി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേലിനെയും മകന്‍ ദിനേശിനെയും വെടിവെച്ചുകൊന്നിരുന്നു. ഒടുവില്‍ വി.സി ശുക്ലയും കൂടി മരണത്തിന് കീഴടങ്ങുന്നതോടെ ചത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ നേതൃനിരയിലെ പ്രധാനികളാണ് തുടച്ചുനീക്കപ്പെട്ടത്. മെയ് 25 ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


Veteran Congress leader Vidya Charan Shukla dies
Congress veteran Vidya Charan Shukla, who sustained bullet wounds in a Maoist ambush in Chhattisgarh, died on Tuesday. He was 84.
V C Shukla was undergoing treatment at the Medanta Hospital here since May 26.
Shukla had shown marginal improvement a week ago but his condition deteriorated on Monday following an infection.
Prior to his shift to Gurgaon, Shukla had undergone an operation at a Jagdalpur hospital for removal of the bullets.
The Congress leader was airlifted to Medanta Hospital in Gurgaon from Raipur May 26, a day after the attack which eliminated almost the entire top leadership of Chhattisgarh unit of Congress.
Maoists had ambushed a convoy of Congress leaders in Chhattisgarh's Bastar district on Saturday, killing 27 people including PCC chief Nand Kumar Patel, his son Dinesh, senior Congress leader Mahendra Karma and ex-MLA Uday Mudaliyar and injuring Shukla and 36 others.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.