Latest News

തലസ്ഥാനത്ത് വന്‍ കള്ള നോട്ട് വേട്ട; പൊലീസ് ഉദ്യോഗസ്ഥനും ഐ.എസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനുമടക്കം പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കള്ളനോട്ട് റാക്കറ്റ് പിടിയില്‍. ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനുമടക്കം മൂന്ന് പേരാണ് അറസ്റിലായത്. 2,85,000 രൂപ പിടികൂടി.

ഐഎസ്ആര്‍ഓ മുന്‍ ഉദ്യോഗസ്ഥനായ മാധവക്കുറുപ്പിന്റെ മുടവന്‍ മുകളിലെ ഫ്ലാറ്റില്‍ നിന്നാണ് 2,85,000 രൂപ പിടിച്ചെടുത്തത്. ഇയാളുടെ കൂട്ടാളിയായ എറണാകുളം സ്വദേശി സുനില്‍ തോമസിനേയും പൊലീസ് പിടികൂടി.

കഴിഞ്ഞ മാസം 29ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശികള്‍ അറസ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

തുടരന്വേഷണത്തില്‍ തിരുവനന്തപുരം സിറ്റി ഏആര്‍ ക്യാമ്പിലെ ഗ്രേഡ് എഎസ്ഐ അനില്‍കുമാറിനെ പൊലീസ് പിടികൂടി. ഇയാള്‍ നഗരത്തില്‍ കള്ളനോട്ട് വിതരണം ചെയ്യാറുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് പണം കിട്ടിയ വഴികളെ കുറിച്ചുള്ള അന്വേഷണമാണ് ഐഎസ്ആര്‍ഒ മുന്‍ ഉദ്യാഗസ്ഥനിലേക്കെത്തുന്നത്.

മാധവക്കുറുപ്പ് ഉള്‍പ്പെടെ മൂന്ന് ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റാച്യു കേന്ദ്രീകരിച്ച് കള്ളനോട്ട് സംഘം പ്രവര്‍ത്തിച്ചിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 2010ലെ നെയ്യാറ്റിന്‍കര കള്ളനോട്ട് കേസിലും ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ഈസ്റ് എസ്ഐ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് കള്ളനോട്ട് പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.