Latest News

നാടിനു ആഘോഷമായി ഗോകുല്‍ ജി നായര്‍ക്കു ജന്മനാടിന്റെ സ്വീകരണം


ചെമ്മനാട്: കേരളാ എന്‍ട്രന്‍സ് എക്‌സാമില്‍ ഒന്നാം റാങ്ക് നേടിയ ചെമ്മനാട്ടുകാരനും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ ജി. നായര്‍ക്കു ചെമ്മനാട് ജമാഅത്തു കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പൗരാവലി നല്‍കിയ സ്വീകരണം ചെമ്മനാടിനു ആഘോഷമായി. 

അഖിലേന്ത്യ പ്രവേശന പരീക്ഷ കഴിഞ്ഞു കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഗോകുലിനെ അവിടെ നിന്നു ഘോഷയാത്രയോടെ നാട്ടിലേക്കാനയിച്ചു. ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സി.ടി.അഹമ്മദലിയും ജനറല്‍ സെക്രട്ടറി നാസര്‍ കുരിക്കളിനുമൊപ്പം തൂറന്ന വാഹനത്തില്‍ നഗരം ചുറ്റി ഗോകുല്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിനു സമീപമെത്തിയപ്പോള്‍ വന്‍ ജനാവലി ഗോകുലിനെ എതിരേറ്റു ജമാഅത്തു ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കു റാലിയായി നീങ്ങി.
സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന സാംസ്‌കാരിക പരിപാടി ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു.
സി.ടി.അഹമ്മദലി അധ്യക്ഷനായ പരിപാടിയില്‍ ചെമ്മനാട് പൗരാവലിയുടെ മംഗള പത്രം അദ്ദേഹം ഗോകുലിനു സമര്‍പ്പിച്ചു.സി.എല്‍ ഹമീദ് ഗോകുലിന്റെ പഠന മികവു സദസ്സിനു പരിചയപ്പെടുത്തി. ചെമ്മനാടി ജമാഅത്തിന്റെ ഉപഹാര സ്വര്ണ്ണ പതക്കം ചെമ്മനാട് ജമാഅത്തു ഇമാം ഹുസൈന്‍ കാമില്‍ സഖാഫി സമ്മാനിച്ചു.
എന്‍ട്രന്‍സ് എക്‌സാമില്‍ 102 ാം റാങ്കും 292 ാം റാങ്കുംനേടിയ ചെമ്മനാട്ടുകാരും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുമായ അഹമ്മദ് സാലിം റാഹില്‍ സൈഫുദ്ദീന്‍ മാക്കോട്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ക്കും ആദരങ്ങള്‍ നല്‍കിയ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തു അംഗങ്ങളായ മന്‍സൂര്‍ കുരിക്കള്‍, വി.രാജന്‍, ഗംഗ സദാശിവന്‍, ജമാഅത്തു ഹയര്‍സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പുരുഷോത്തമന്‍ ചെമ്പിരിക്ക, ചെമ്മനാട് ഗവ. സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നാരായണന്‍ വടക്കിനിയ, റിട്ട. ഹെഡ്മാസ്റ്റര്‍ ടി. കബീര്‍, ഷാര്‍ജ ചെമ്മനാട് ജമാഅത്തു പ്രസിഡന്റ് ഖാദര്‍ കുന്നില്‍, ജമാഅത്തു ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഹെഡ് മാസ്റ്റര്‍ രാജീവന്‍ കെ.ഒ., ജമാഅത്തു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ദാമോദരന്‍ മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ഗോകുല്‍ ജി നായര്‍ പരിപാടിയില്‍ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നാസര്‍ കുരിക്കള്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബദറുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.
നേരത്തെ റെയില്‍വേ സ്റ്റഷനില്‍ ഗോകുലിനെ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് മുംതാസ് ശുക്കൂര്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആയിഷ സഹദുല്ല എന്നിവര്‍ക്കോപ്പം സംഘാടക സമിതി ഭാരവാഹികളായ റഫീഖ് സി.എച്ച,് മോഹനന്‍ നായര്‍, അബ്ദുല്ല കാങ്കുഴി., ബാബു മണിയങ്കാനം, തമ്പാന്‍ നമ്പ്യാര്‍, ഹനീഫ അബ്ദുല്ല ബി.എ, എം.എസ്.അഹമ്മദ്, അബ്ദുല്ല പി.എം. നൗഷാദ് ആലിച്ചേരി, മുഹ്‌സിന എന്നിവരും പി.ടി.എ പ്രതിനിധികളും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സന്നിഹിതരായി.
രാവിലെ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ സംഘടനകള്‍ ഉപഹാരങ്ങള്‍ അര്‍പ്പിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.