Latest News

ഇനി ക്ലാസ്സ്‌ ബഹിരാകാശത്തു നിന്നും

ബീജിങ്: ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയില്‍ ഭൂമിയെ വലംവയ്ക്കുന്ന യാത്രിക വാങ് യാപിങ് രാജ്യത്തെ ആറുകോടിയിലേറെ കുട്ടികള്‍ക്ക് അധ്യാപികയായി. ബഹിരാകാശ ജീവിതത്തിന്റെ വിവിധവശങ്ങളെക്കുറിച്ചാണ് ചൈനയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികയായ വാങ് യാപിങ് ക്ലാസെടുത്തത്.

 80,000ല്‍പരം വിദ്യാലയങ്ങളില്‍ ക്ലാസ് ബഹിരാകാശത്തുനിന്ന് തല്‍സമയം സംപ്രേഷണംചെയ്തു.
 ബഹിരാകാശ പേടകത്തില്‍ ഒഴുകി നടന്ന വാങ് യാപിങ് കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.വാങ് യാപിങ് അടക്കം മൂന്ന് ബഹിരാകാശ യാത്രികരാണ് "തിയാഗോങ് 1" എന്ന നിലയത്തിലുള്ളത്.

മുപ്പത്തഞ്ചുകാരിയായ വാങ് യാപിങ് കിഴക്കന്‍ ചൈനയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്.2020ല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉദ്ദേശിക്കുന്ന ബഹിരാകാശ പരീക്ഷണശാലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ നിലയത്തില്‍ എത്തിയത്.

Keyword:china,space,school,world

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.