ഭുവനേശ്വര്‍: ഭാര്യയെ കൊല ചെയ്ത് 100ലേറെ കഷണങ്ങളായി വീട്ടില്‍ പെട്ടിയിലാക്കിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. 71 കാരനായ മുന്‍ സൈനിക ഡോക്ടര്‍ സോം നാഥ് പരിദയെയാണ് അറസ്റ്റ് ചെയ്തത്.
പല പെട്ടികളിലായി സൂക്ഷിച്ച മൃതദേഹവും മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കുറേ കഷണങ്ങള്‍ ഇയാള്‍ പുറത്തു കളഞ്ഞതായും പൊലീസ് പറഞ്ഞു.തലസ്ഥാനമായ ഭുവനേശ്വറിനടുത്ത നയാപിള്ളിയിലാണ് ഇയാളും ഭാര്യ ഉഷാഹരിയും താമസിക്കുന്നത്. മകന് അമേരിക്കയിലും മകള്‍ ദുബൈയിലുമായതിനാല് തനിച്ചാണ് താമസം.
മാതാപിതാക്കള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അമേരിക്കയിലുള്ള മകന് അറിയിച്ചതനുസരിച്ച് വീട്ടില്‍ അന്വേഷിച്ചു ചെന്ന ബന്ധുവാണ് സംഭവം കണ്ടെത്തിയത്. ഭാര്യ എവിടെ എന്ന ചോദ്യത്തിന് ഡോക്ടര്‍ വൃക്തമായ ഉത്തരം പറയാത്തതും വീടിനുള്ളില്‍നിന്ന് ചീഞ്ഞ മണമുണ്ടായതുമാണ് ബന്ധുവിനെ സംശയാലുവാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്ടികളിലാക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...


No comments:
Post a Comment