Latest News

വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് വിജനമായ മരുഭൂമിയില്‍ ദമ്പതികള്‍ ദാഹിച്ചു മരിച്ചു

ദമാം: സൗദി അറേബ്യന്‍ മരുഭൂമിയില്‍ ദമ്പതികള്‍ ദാഹിച്ചു മരിച്ചു. ഖത്തറില്‍ നിന്നുള്ള ദമ്പതികളാണ് വെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ് മരിച്ചത്. മരുഭൂമിയിലേക്ക് കാറോടിച്ചുപോയ ദമ്പതികളുടെ വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് വിജനമായ മരുഭൂമിയില്‍ കുടുങ്ങിപ്പോയതായാണ് വിലയിരുത്തല്‍.

സൗദി ഓഫീസര്‍മാര്‍ വെള്ളിയാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. സൗദി അറേബ്യയിലെ ദക്ഷിണഭാഗത്തുള്ള മരുഭൂമിയില്‍ സെക്യൂരിറ്റി ഫോഴ്‌സ് ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലാണ് ഇവരെ കണ്ടെത്തിയത്. ഒറ്റപ്പെട്ടനിലയില്‍ കാര്‍ കണ്ടതിനെത്തുടര്‍ന്ന് വിശദമായി തെരച്ചില്‍ നടത്തുകയായിരുന്നു.

കീഴ്‌മേല്‍ മറഞ്ഞ നിലയിലായിരുന്നു കാര്‍. ഭാര്യയുടെ മൃതദേഹം കാറിനടുത്തും, ഭര്‍ത്താവിന്റെ മൃതദേഹം ഇവിടെനിന്ന് പത്ത് കിലോമീറ്റര്‍ മാറിയുമാണ് കണ്ടെത്തിയത്. കഠിനമായ ചൂടുള്ള പ്രദേശമായതിനാല്‍ വെള്ളം കിട്ടാതെ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

മരുഭൂമിക്ക് സമീപം ദമ്പതികള്‍ക്ക് സ്വന്തമായി എസ്‌റ്റേറ്റുണ്ട്. 50 ഡിഗ്രിയാണ് ഈ പ്രദേശത്തെ താപനില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.